കോട്ടപ്പടി സെന്റ് ലാസേഴ്സ് ദൈവാലയത്തിലെ വിശ്വാസപരിശീലന വിദ്യാര്‍ത്ഥികളും, അധ്യാപകനായ സാബു എം.വര്‍ഗീസും ചേര്‍ന്ന് തയ്യാറാക്കിയ പുതിയനിയമം കൈയെഴുത്ത് പ്രതി ഫാ.ഫിജോ മേലിട്ട് പ്രകാശനം ചെയ്തു. വികാരി ഫാ.ഷാജി കൊച്ചുപുരയ്ക്കല്‍ അസിസ്റ്റന്‍ഡ് വികാരി ഫാ.എഡ്വിന് ഐനിക്കല്‍, ഡീക്കന്‍ വിബിന്റോ, പ്രിന്‍സിപ്പല്‍ സി.യൂ. ജെയിന് എന്നിവര്‍ പങ്കെടുത്തു. 11-ാം ക്ലാസ്സ് എ ഡിവിഷനിലെ വിദ്യാര്‍ത്ഥികളും അധ്യാപകനായ സാബു എം.വര്‍ഗീസും ചേര്‍ന്നാണ് കൈയെഴുത്ത്പ്രതി ഒരുക്കിയത്.