നവഭാവന ചാരിറ്റബിള്‍ ട്രസ്റ്റ് പുരസ്‌കാരം തലക്കോട്ടുകര കെ സിന്ധുരാജിന്

തിരുവനന്തപുരം നവഭാവന ചാരിറ്റബിള്‍ ട്രസ്റ്റ് പുരസ്‌കാരം തലക്കോട്ടുകര കെ സിന്ധുരാജ് എഴുതിയ സത്യന്‍ മുതല്‍ നയന്‍താര വരെ എന്ന കൃതിക്ക് ലഭിച്ചു. ജനുവരി 19 -ാം തീയ്യതി തിരുവനന്തപുരം മന്നം മെമ്മോറിയല്‍ ക്ലബ്ബില്‍ വെച്ച് പ്രസിദ്ധ ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പി പുരസ്‌കാരം സമ്മാനിക്കും. വെങ്കല ശില്പവും പ്രശംസ പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

ADVERTISEMENT