തൊട്ടാപ്പ് ‘തീരോത്സവ’ത്തിന്റെ പൊതുപരിപാടികള്‍ക്ക് തുടക്കമായി

കടപ്പുറം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ തൊട്ടാപ്പ് ബീച്ചില്‍ ആരംഭിച്ച തീരോത്സവത്തിന്റെ പൊതുപരിപാടികള്‍ക്ക് തുടക്കമായി. സാംസ്‌കാരിക സംഗമം തൃശൂര്‍ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഐഎഎസ് ഉദ്ഘാടനം ചെയ്തു. കടപ്പുറം ഗ്രാമപഞ്ചായത്തിലെ ടൂറിസം വികസിപ്പിക്കുന്നതിലും പ്രദേശത്തെ സംസ്‌കാരം ഉയര്‍ത്തുന്നത്തിലും നാടിന്റെ മതമൈത്രി ഉറപ്പാക്കുന്നതിനും തീരോത്സവം വലിയ പങ്ക് വഹിക്കുന്നുണ്ട് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്ത് അധ്യക്ഷത വഹിച്ചു.
കെ ഡി വീരമണി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കാഞ്ചന മൂക്കന്‍ ,സെക്രട്ടറി ഇന്‍ ചാര്‍ജ് റാഫി ശിവജി ഗണേശന്‍, സി മുസ്ത്താക്കലി, പി എം മുജീബ് തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് ഗാനമേളയും ഉണ്ടായി.

ADVERTISEMENT