പെലക്കാട്ട്പയ്യൂര്‍ മഹര്‍ഷിക്കാവ് ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ പൂരം ചൊവ്വാഴ്ച്ച വിപുലമായി ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ കുന്നംകുളത്ത് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ മുതല്‍ ആരംഭിക്കുന്ന ക്ഷേത്ര ചടങ്ങുകള്‍ക്കു ശേഷം ഉച്ചക്ക് 3 ദേവസ്വം പൂരം എഴുന്നള്ളിക്കും. തുടര്‍ന്ന് എഴുദേശങ്ങളില്‍ നിന്നായി വരുന്ന ദേശപ്പൂരങ്ങള്‍ ക്ഷേത്രത്തിലെത്തി സമാപിക്കും. 6.40 ന് പാണ്ടിമേളത്തോടെയുള്ള കൂട്ടി എഴുന്നള്ളിപ്പില്‍ 12 ഗജവീരന്മാര്‍ അണിനിരക്കും. 7.30 മുതല്‍ വിവിധ ദേശക്കാരുടെ തെയ്യം തിറ, കാവടി തുടങ്ങിയ കലാരൂപങ്ങള്‍ ക്ഷേത്രമൈതാനിയിലെത്തി സമാപിക്കും. 8.30 മുതല്‍ 9.30 വരെ നടക്കല്‍ പറയും രാത്രി പൂരാവര്‍ത്തനവും പുലര്‍ച്ചെ പൊങ്ങലിടിയോടെ പൂരത്തിന് സമാപനമാകും.