റേഷന്‍ കടക്ക് മുന്നില്‍ കോണ്‍ഗ്രസ്സ് ധര്‍ണ്ണ നടത്തി. റേഷന്‍ വിതരണത്തിലെ അപാകതകള്‍ പരിഹരിക്കുക, റേഷന്‍ കടകളില്‍ അരി ഉള്‍പ്പെടെയുള്ള ആവശ്യ വസ്തുക്കളുടെ ലഭ്യത ഉറപ്പ് വരുത്തുക, പൊതുവിതരണ സമ്പ്രദായം കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് തൈക്കാട് മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റി റേഷന്‍ കടയ്ക്ക് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു.
ധര്‍ണ്ണ കെ.പി.സി.സി സെക്രട്ടറി സി.സി ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ബി.വി ജോയ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് സി.ജെ സ്റ്റാന്‍ലി മുഖ്യ പ്രഭാഷണം ന്നടത്തി. ഡി.സി സി എക്‌സിക്യൂട്ടീവ് അംഗം എ.ടി സ്റ്റീഫന്‍, കോണ്‍ഗ്രസ് നേതാക്കളായ ജോയ് ചെറിയാന്‍, എ.പി ബാബു മാസ്റ്റര്‍, പി.എസ് രാജന്‍ മോഹന്‍കുമാര്‍ പാലുവായ്, ലത പേമന്‍, എ.ആര്‍ അരുണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.