ചാവക്കാട് പുത്തന്‍കടപ്പുറം ഗവ. ഫിഷറീസ് യു പി സ്‌കൂളിന്റെ 106 വാര്‍ഷികം ആഘോഷിച്ചു

ചാവക്കാട് പുത്തന്‍കടപ്പുറം ഗവ. ഫിഷറീസ് യു പി സ്‌കൂളിന്റെ 106 വാര്‍ഷികം ആഘോഷിച്ചു. നഗരസഭ അധ്യക്ഷ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് അബീന അധ്യക്ഷയായി. സ്റ്റാഫ് സെക്രറി പ്രിയ എസ്. കെ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പുരുഷോത്തമന്‍ മാസ്റ്റര്‍ ഏര്‍പ്പെടുത്തിയ എന്‍ഡോമെന്റ് വിതരണം വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സ പ്രസന്ന രണദിവെ വിതരണംചെയ്തു. ഉപജില്ല കലോത്സവ പ്രതിഭകള്‍ക്കുള്ള സമ്മാനവിതരണം വാര്‍ഡ് കൌസിലര്‍ പി കെ രാധാകൃഷ്ണന്‍ നിര്‍വഹിച്ചു. വിരമിക്കുന്ന അധ്യാപികമാര്‍ക്ക് ചാവക്കാട് ഫര്‍ക റൂറല്‍ പ്രസിഡന്റ് സി എ ഗോപപ്രതാപന്‍ ഉപഹാരം നല്‍കി. രാഷ്ട്രീയ സാമൂഹ്യ ജീവകാരുണ്യരംഗത്ത് പ്രവര്‍ത്തിക്കു സംഘനകള്‍ക്കുള്ള സമ്മാനദാനം ചാവക്കാട് ബി.പി. സി ഷൈജു പി എ സ്, പി ടി എ പ്രസിഡന്റ് അബീന സി എ ഹെഡ്മിസ്‌ട്രെസ് റംല പികെഎിവര്‍ വിതരണം ചെയ്തു. യുവ ഗായകന്‍ ആഷിഫ് മുഹമ്മദ് ഗാനം ആലപിച്ചു. വിരമിക്കു അധ്യാപകരായ എം കെ ജാസ്മിന്‍, അജിത ടീച്ചര്‍ മറുപടി പ്രസംഗം നടത്തി.

ADVERTISEMENT