കോട്ടപ്പടി ബി.സി.എല്‍.പി. സ്‌കൂള്‍ 85-ാം വാര്‍ഷികാഘോഷം ഗുരുവായൂര്‍ നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ അനിഷ്മ ഷനോജ് ഉദ്ഘാടനം ചെയ്തു. തൃശൂര്‍ നിര്‍മ്മല പ്രോവിന്‍സിലെ വിദ്യാഭ്യാസ കൗണ്‍സിലര്‍ സിസ്റ്റര്‍ പ്രസന്ന സി.എം.സി. അധ്യക്ഷത വഹിച്ചു. പ്രശസ്ത ഫോക്ക് ലോര്‍ കലാകാരന്‍ സുനില്‍ തൊഴിയൂര്‍ മുഖ്യാതിഥിയായി. പ്രധാനധ്യാപിക സിസ്റ്റര്‍ ബവിത, പി.ടി.എ. പ്രസിഡണ്ട് ജോജു. ഇ.ജോര്‍ജ് , ദിവ്യ രജ്ജിത്ത് , സ്‌കൂള്‍ ലീഡര്‍ കെ.എസ്. ചിലിക എന്നിവര്‍ സംസാരിച്ചു. കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.
content summary ; anniversary celebration