ഗുരുവായൂര്‍ ദേവസ്വത്തിന്റെ തിരുത്തികാട്ട് പറമ്പിലെ മാലിന്യ കൂമ്പാരം മൂന്ന് ദിവസമായി പുകയുന്നു. പരിസരവാസികള്‍ ഭീതിയില്‍ വെന്തുരുകുന്നു. കാല്‍ നൂറ്റാണ്ട് മുമ്പ് സൂപ്പര്‍ സ്‌പെഷ്യലിറ്റി ആശുപത്രി പണിയാന്‍ വേണ്ടി ദേവസ്വം ഏറ്റെടുത്തതാണ് 2 ഏക്കറിലധികം വരുന്ന തിരുത്തികാട്ട് പറമ്പ്. ഇതിപ്പോള്‍ ദേവസ്വത്തിന്റെ മാലിന്യ നിക്ഷേപ കേന്ദ്രമാണ്. പ്ലാസ്റ്റിക് മാലിന്യം കുന്ന് കുട്ടിയിട്ടിരിക്കുകയാണ്. ക്ഷേത്രത്തിലേയും ദേവസ്വത്തിന്റെ അധീനതയിലുള്ള സ്ഥാപനങ്ങളിലേയും മാലിന്യം മുഴുവന്‍ എത്തുന്നത് ഇവിടെയാണ്. കാനകളില്‍ നിന്നുള്ള മാലിന്യ മണ്ണ് മുതല്‍ കോണ്‍ക്രീറ്റ് മാലിന്യം വരെ ഇവിടെ നിക്ഷേപിച്ചിട്ടുണ്ട്.