ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. പുതുശ്ശേരി ചൊവ്വല്ലൂര്‍ വീട്ടില്‍ കുര്യനാണ് (64) മരിച്ചത്. ചൂണ്ടല്‍ – ഗുരുവായൂര്‍ റോഡില്‍ ചൂണ്ടല്‍ കുന്നത്തേക്കുള്ള റോഡിന് സമീപം ഞായറാഴ്ച്ച രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം. അപകടം സംഭവിച്ചതിനെ തുടര്‍ന്ന് ഗുരുവായൂര്‍ ആക്ട്‌സ് പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി പരിക്കേറ്റ കുര്യനെ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സക്കിടെ ഉച്ചയോടെയാണ് അന്ത്യം സംഭവിച്ചത്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ച് പോസ്റ്റ്മാര്‍ട്ടം നടത്തി മൃതദ്ദേഹം ബന്ധുക്കള്‍ വിട്ടു നല്‍കും. മേരി ഭാര്യയും മെജോണ്‍, മെബിന്‍ എന്നിവര്‍ മക്കളുമാണ്.