തലക്കോട്ടുക്കര സാന്ത്വനം റീഹാബിലിറ്റേഷന്‍ സെന്ററും കേച്ചേരി ഡോ. ഹനീഫാസ് ക്ലിനിക്കും ചേര്‍ന്ന് സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി. സാന്ത്വനം സിറ്റിയില്‍ നടന്ന മെഡിക്കല്‍ ക്യാമ്പില്‍ ബ്ലഡ് ഷുഗര്‍, ബ്ലഡ് പ്രഷര്‍, കൊളസ്‌ട്രോള്‍, എസ്.ജി.ഒ.ടി, എസ്.ജി.പി.ടി, ക്രിയാറ്റിന്‍ എന്നിവയുടെ പരിശോധന സൗജന്യമായും, മറ്റു പരിശോധനകള്‍ പ്രത്യേക ആനുകൂല്യത്തോടും കൂടിയാണ് നടന്നത്. രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് 1 മണി വരെ നടന്ന ക്യാമ്പില്‍ ഡോ. അല്‍ത്താഫ് മുഹമ്മദ്, ഡോ. രാഹുല്‍ രവി എന്നിവര്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കി. സാന്ത്വനം റിഹാബിലിറ്റേഷന്‍ സെന്റര്‍ അഡ്മിനിസ്‌ട്രേറ്റര്‍ പി.കെ. ബഷീര്‍ അഷറഫി, ചെയര്‍മാന്‍ ഡോ. മുഹമ്മദ് കാസിം, ജനറല്‍ സെക്രട്ടറി ഉസ്മാന്‍ സഖാഫി തിരുവത്ര, സെക്രട്ടറി ജലാലുദ്ദീന്‍ ഹാജി, ട്രഷറര്‍ മൂസാ ഹാജി എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. ഇരുനൂറോളം പേര്‍ മെഡിക്കല്‍ ക്യാമ്പില്‍ പരിശോധന നടത്തി.