പുളിച്ചിറക്കെട്ടിന് പുനര്‍ജീവനേകി ചാവക്കാട് നഗരസഭ

മാലിന്യമുക്തം നവകേരള കാമ്പയിനിലൂടെ പുളിച്ചിറക്കെട്ടിന് പുനര്‍ജീവനേകി ചാവക്കാട് നഗരസഭ. കുളവാഴ നിറഞ്ഞതിനെ തുടര്‍ന്ന് മലിനമായ പുളിച്ചിറക്കെട്ടിലെ കുളവാഴ നീക്കം ചെയ്തു ശുചീകരിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ‘ഇനി ഞാന്‍ ഒഴുകട്ടെ ‘ എന്ന ക്യാമ്പയിന്റെ മൂന്നാം ഘട്ടത്തിന്റെ ഭാഗമായിട്ടാണ് കുളവാഴ നീക്കം ചെയ്തത്. ചെയര്‍പേഴ്‌സണ്‍ ഷീജ പ്രശാന്ത് ഉദ്ഘാടനം നിര്‍വഹിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ കെ.കെ. മുബാറക് അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബുഷറ ലത്തീഫ് , വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷാഹിന സലിം, വിദ്യാഭ്യാസ കലാകായിക കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രസന്ന രണദിവെ, മുന്‍ ചെയര്‍മാനും നഗരസഭ കൗണ്‍സിലറുമായ എം ആര്‍ രാധാകൃഷ്ണന്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ജീന രാജീവ് എന്നിവര്‍ സംസാരിച്ചു. നഗരസഭാ ശുചീകരണ തൊഴിലാളികളെ ഉപയോഗിച്ച് കുളവാഴ പൂര്‍ണമായും നീക്കം ചെയ്തത്.

 

ADVERTISEMENT