24.6 C
Kunnamkulam
Tuesday, August 4, 2026
Home Kerala സ്വരാജ് മാധ്യമ പുരസ്കാരം സുർജിത് അയ്യപ്പത്തിന്

സ്വരാജ് മാധ്യമ പുരസ്കാരം സുർജിത് അയ്യപ്പത്തിന്

സംസ്ഥാന സർക്കാരിന്റെ തദ്ദേശസ്വയംഭരണ വകുപ്പ് ഏർപ്പെടുത്തിയ സ്വരാജ് മാധ്യമ പുരസ്കാരം 24 ചീഫ് റിപ്പോർട്ടർ സുർജിത് അയ്യപ്പത്തിന്. മന്ത്രി എം ബി രാജേഷ് ആണ് പുരസ്കാരം പ്രഖ്യാപിച്ചത്. 25000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം. മാലിന്യമുക്തം നവകേരളം ക്യാമ്പയിനുമായി ബന്ധപ്പെട്ട റിപ്പോർട്ടാണ് പുരസ്കാരത്തിന് പരിഗണിച്ചത്. ഗുരുവായൂർ നഗരസഭയിലെ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട പദ്ധതിയെ കുറിച്ചുള്ള വാർത്തയാണ് പുരസ്കാരത്തിന് അർഹമായത്. ഈ മാസം 19ന് ഗുരുവായൂരിൽ വച്ച് നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കുമെന്ന് മന്ത്രി MB രാജേഷ് പറഞ്ഞു. നിലവിൽ 24 ന്യൂസ് വയനാട് റിപ്പോർട്ടർ ആണ് സുർജിത്. കുന്നംകുളത്ത് ദേശാഭിമാനിയുടെ റിപ്പോര്‍ട്ടറായി മാധ്യമപ്രവര്‍ത്തനം ആരംഭിച്ച സുര്‍ജിത്ത് സിസിടിവിയുടെ ന്യൂസ് എഡിറ്ററായി പ്രവര്‍ത്തിച്ചിട്ടുണ്ട്.   കേരളവിഷന്‍, റിപ്പോര്‍ട്ടര്‍
ചാനലുകളിലും ന്യൂസ് 18 ചാനലിലും പ്രവര്‍ത്തിച്ച ശേഷമാണ് 24 ന്യൂസില്‍ എത്തിയത്. ജനശ്രദ്ധയാകര്‍ഷിക്കുന്ന റിപ്പോര്‍ട്ടുകളിലൂടെ നിരവധി പുരസ്‌കാരങ്ങള്‍ ഇതിന് മുമ്പും സുര്‍ജിത്ത് സ്വന്തമാക്കിയിട്ടുണ്ട്.

ADVERTISEMENT
error: Content is protected !!