ചാര്‍ യാര്‍ സംഗീത യാത്രയുടെ ഭാഗമായി പുസ്തക പ്രദര്‍ശനത്തിന് തുടക്കമായി

ഫെബ്രുവരി 19 ന് ദേശീയ മാനവീക വേദിയും ചാവക്കാട് ഖരാനയും സംഘടിപ്പിക്കുന്ന ചാര്‍ യാര്‍ സംഗീത യാത്രയുടെ ഭാഗമായി പുസ്തക പ്രദര്‍ശനത്തിന് തുടക്കമായി. ചാവക്കാട് കൂട്ടുങ്ങല്‍ ചത്വരത്തില്‍ എന്‍.കെ. അക്ബര്‍ എം.എല്‍.എ.ഉത്ഘാടനം ചെയ്തു. കെ.എ മോഹന്‍ദാസ് അദ്യക്ഷത വഹിച്ചു.
പി. ടി.കുഞ്ഞുമൂഹമ്മദ്, ടി.സി. കോയ,കെ.വി. രവീന്ദ്രന്‍,എ. എച്ച്. അക്ബര്‍,അന്‍വര്‍ കോഹിനൂര്‍, ചന്ദ്രന്‍ പാവറട്ടി, പി.എസ്. അശോകന്‍, വി. ബി. അജിത് രാജ്,പി.എ. രാമദാസ് എന്നിവര്‍ സംസാരിച്ചു.

 

ADVERTISEMENT