ചാവക്കാട് നഗരസഭ ഒന്നാം വാര്‍ഡ് ആനത്തലമുക്കില്‍ അഗ്നിബാധ. ചെങ്കോട്ട പടിഞ്ഞാറ് ഭാഗം വരെ കാറ്റാടി കൂട്ടവും പുല്ലും മരങ്ങളുമാണ് കത്തി നശിച്ചത്. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. ഗുരുവായൂര്‍ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയെങ്കിലും തീ ആളിപടര്‍ന്നതിനാല്‍ കുന്നംകുളം, നാട്ടിക എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സും, പ്രദേശവാസികളും ചേര്‍ന്ന് രണ്ട് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്.