24.4 C
Kunnamkulam
Thursday, August 6, 2026
Home Bureaus Kechery വാട്ടര്‍ കിയോസ്‌ക് ഉദ്ഘാടനം നടത്തി

വാട്ടര്‍ കിയോസ്‌ക് ഉദ്ഘാടനം നടത്തി

മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്ഥാപിച്ച വാട്ടര്‍ കിയോസ്‌ക് ഉദ്ഘാടനം ചെയ്തു. മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള മുല്ലശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ സ്ഥാപിച്ച വാട്ടര്‍ കിയോസ്‌കിന്റെ ഉദ്ഘാടനം മുരളി പെരുനെല്ലിഎം.എല്‍.എ നിര്‍വ്വഹിച്ചു. . മുല്ലശ്ശേരി ബ്ലോക്ക് പ്രസിഡണ്ട് ലതി വേണു ഗോപാല്‍ അധ്യക്ഷയായി.വൈസ് പ്രസിഡണ്ട് ബിന്ദു സത്യന്‍, ലീന ശ്രീകുമാര്‍, ഇ.വി. പ്രബീഷ്, ചെറുപുഷ്പം ജോണി, ശില്പ ഷിജു. , ഗ്രേസി ജേക്കബ്ബ്, കെ.എ. സതീഷ് . ബ്ലോക്ക് സെക്രട്ടറി സി എം അനീഷ്.  ‘ സൂപ്പര്‍വൈസര്‍ സി.സി.മനോജ് ചന്ദ്രന്‍. പി.ആര്‍.ഒ. ടിന്റു മോള്‍, ആഷിക് വലിയകത്ത് സാമൂഹ്യാരോഗ്യ കേന്ദ്രം ജീവനക്കാര്‍ പൊതുജനങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ആരോഗ്യ കേന്ദ്രത്തില്‍ എത്തുന്ന രോഗികള്‍ക്കും പൊതുജനങ്ങള്‍ക്കും കുടിവെള്ളം ഉപയോഗിക്കുന്നതിന് വേണ്ടിയാണ് വാട്ടര്‍ കിയോസ്‌ക് സ്ഥാപിച്ചിട്ടുള്ളത് ‘

 

ADVERTISEMENT
error: Content is protected !!