ഇരട്ടപ്പുഴ ഉദയ വായനശാല അമ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് ഹരിത കര്‍മ്മ സേനാംഗങ്ങളെ ആദരിച്ചു

ബ്ലാങ്ങാട് ഇരട്ടപ്പുഴ ഉദയ വായനശാലയുടെ അമ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് ഹരിത കര്‍മ്മ സേനാംഗങ്ങളെ ആദരിച്ചു.വായനശാല കെട്ടിടത്തില്‍ നടന്ന ചടങ്ങ് എസിപി സിനോജ് ടി എസ് ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് തൃച്ചി ബാബു അധ്യക്ഷത വഹിച്ചു . സിഐ ഫര്‍ഷാദ് ടി പി മുഖ്യ അതിഥിയായി. സെബി വര്‍ഗീസ്, ലൈബ്രറി സ്റ്റേറ്റ് കമ്മിറ്റി അംഗം ടി ബി ശാലിനി, വാര്‍ഡ് മെമ്പര്‍ പ്രസന്ന ചന്ദ്രന്‍, ലൈബ്രറി ജില്ലാ കമ്മിറ്റി അംഗം എം എസ് പ്രകാശന്‍, വൈസ് പ്രസിഡന്റ് സതി ഭായ് തുടങ്ങിയവര്‍ സംസാരിച്ചു.

 

ADVERTISEMENT