ഓഫ്റോഡ് സ്‌പോര്‍ട്‌സ് ആന്‍ഡ് ആര്‍ട്‌സ് കമ്മറ്റിയുടെ നേതൃത്വത്തില്‍ ‘ജയന്‍ ആന്‍ഡ് നിയാസ് മെമ്മോറിയല്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. ചാവക്കാട് തൃബിള്‍ എയിറ്റ് (888) ഗ്രൗണ്ടില്‍ വെച്ച് നടത്തിയ ടൂര്‍ണമെന്റ് പ്രശസ്ത ഫുട്‌ബോള്‍ താരം ശരത് പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ചാവക്കാട് മേഖലയിലെ 8 ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റ ഫൈനലില്‍ റോഡിസ് മണത്തലയെ ഒരു ഗോളിന് പിന്നിലാക്കി ഗല്ലി ഡോണ്‍സ് അഞ്ചങ്ങാടി ജേതാക്കളായി. വിജയികള്‍ക്ക് ഡോക്ടര്‍ മുജീബ് മുഹമ്മദ് അലി സമ്മാനധാനം നിര്‍വഹിച്ചു. ഓഫ്റോഡ് പ്രസിഡന്റ് അനസ് ബകര്‍ നന്ദിയും പറഞ്ഞു.