ബിജെപി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി

ഗുരുവായൂര്‍ അര്‍ബന്‍ ബാങ്ക് സ്വര്‍ണ പണയം തട്ടിപ്പിനെതിരെ ബിജെപി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബാങ്കിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. പടിഞ്ഞാറേ നടയില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് ബാങ്കിന് മുന്നില്‍ സമാപിച്ചു. തുടര്‍ന്ന്
നടന്ന പ്രതിഷേധ യോഗം പാര്‍ട്ടി തൃശ്ശൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് അഡ്വ. നിവേദിത സുബ്രഹ്‌മണ്യം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അനില്‍ മഞ്ചറമ്പത്ത് അദ്ധ്യക്ഷത വഹിച്ചു. കള്‍ച്ചറല്‍ സെല്‍ സംസ്ഥാന കണ്‍വീനര്‍ രാജന്‍ തറയില്‍ ആമുഖ പ്രഭാഷണം നടത്തി. കെ.ആര്‍. ബൈജു, കെ.സി രാജു, മനീഷ് കുളങ്ങര, ഗണേഷ് ശിവജി, ബിനീഷ് തറയില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ബിജെപി ഗുരുവായൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി ടി.വി. വാസുദേവന്‍ മാസ്റ്റര്‍ സ്വാഗതവും സുജയന്‍ മാമ്പുള്ളി നന്ദിയും പറഞ്ഞു.

 

ADVERTISEMENT