26.4 C
Kunnamkulam
Friday, September 11, 2026
Home Bureaus Chavakkad വേറിട്ട അനുഭവമായി കടല്‍ത്തീരത്തെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം

വേറിട്ട അനുഭവമായി കടല്‍ത്തീരത്തെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം

78

ചാവക്കാട് മാങ്ങോട്ട് എ.യു.പി. സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ കടല്‍ത്തീരത്തെ സംഗമം വേറിട്ട അനുഭൂതിയായി. 142-ാം
വാര്‍ഷികം ആഘോഷിക്കുന്ന സ്‌കൂളിലെ വിവിധ ബാച്ചുകളില്‍ പഠനം നടത്തിയിരുന്ന പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ് കടല്‍തീരത്ത് ഒത്തുചേര്‍ന്നത്. എ.വി.കെബീര്‍ അധ്യക്ഷനായി. ലിയാക്കത്ത് വലിയകത്ത് , ഡേവിഡ് കാഞ്ഞിരത്തിങ്കള്‍, ഷെമി ഖാദര്‍, ജസീന കരീം, അയിഷാബി , ബാബു എ വി , സലീം, ഷാജു , അജയന്‍ , ബഷീര്‍ എന്നിവര്‍ സംസാരിച്ചു. നാടന്‍ പാട്ടുകള്‍, കവിതകള്‍ , സിനിമാ-ലളിത ഗാനങ്ങളും, പണ്ട് പഠിച്ച പദ്യങ്ങളും ചൊല്ലി കലാഹൃദയര്‍ സംഗമം ആസ്വാദ്യകരമാക്കി.

ADVERTISEMENT
error: Content is protected !!