കൃഷിയാവശ്യത്തിന് വെള്ളമില്ല; കര്‍ഷകര്‍ പ്രതിസന്ധിയില്‍

അന്നക്കര വടക്കേ കോള്‍പടവില്‍ ആവശ്യത്തിന് വെള്ളമില്ലാത്തത് മൂലം കര്‍ഷകര്‍ ദുരിതത്തില്‍. പത്ത് ഏക്കറോളം വരുന്ന പാടശേഖരത്തില്‍ ഇറക്കിയ കൃഷിയാണ് പ്രതിസന്ധിയിലായത്. ആവശ്യത്തിന് വെള്ളമില്ലാത്തതിനാല്‍ 80 മുതല്‍ 100 ദിവസം പ്രായമുള്ള നെല്‍ചെടികള്‍ക്ക് ഇതുവരെയും കതിര്‍ വന്നിട്ടില്ല.
ഈ പ്രശ്‌നം ചൂണ്ടിക്കാട്ടി നിരവധി തവണ പരാതി പറഞ്ഞെങ്കിലും അധികൃതര്‍ കൃഷിയിടം സന്ദര്‍ശിക്കുവാനോ മേല്‍ നടപടി സ്വീകരിക്കുകയോ ചെയ്തിട്ടില്ലെന്ന് കര്‍ഷകര്‍ പറയുന്നു. അടിയന്തരമായി അധികൃതര്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

ADVERTISEMENT