രണ്ടു ദിവസങ്ങളിലായി നടന്ന തലക്കോട്ടുകര വിദ്യ എന്‍ജിനീയറിങ് കോളേജിലെ ആര്‍ട്‌സ് ഫെസ്റ്റ്, അദ്വിക 2025 സമാപിച്ചു. വെള്ളി, ശനി ദിവസങ്ങളിലായി നടന്ന കലാമേളയില്‍ 28 വേദികളിലായി 70 തോളം ഇനങ്ങളിലാണ് വിദ്യാര്‍ഥികള്‍ മാറ്റുരച്ചത്. വാദ്യ മത്സരങ്ങളും മാപ്പിള കലകളുമുള്‍പ്പെടെയുള്ള മത്സരങ്ങള്‍ രണ്ടാം ദിനത്തില്‍ അരങ്ങുതകര്‍ത്തു. പ്രിന്‍സിപ്പല്‍ ഡോ സുനിത സി, സെനറ്റ് കണ്‍വീനര്‍മാരായ സംഗീത് കെ കെ, സല്‍കല കെ എസ് തുടങ്ങി വിവിധ വകുപ്പു ജീവനക്കാരും, വിദ്യാര്‍ത്ഥികളും നേതൃത്വം നല്‍കി. ആര്‍ട്‌സ് ഫെസ്റ്റിന്റെ ഫല പ്രഖ്യാപനം പിന്നീട് നടത്തും. കോളേജ് വാര്‍ഷികാഘോഷ വേദിയില്‍ വച്ച് സമ്മാനദാനം നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു.