കെ.എല്‍.എം തൃശൂര്‍ അതിരൂപത വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി വിളംബര റാലി നടത്തി

പാലയൂര്‍ സെന്റ് തോമസ് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ത്ഥകേന്ദ്രത്തില്‍ മാര്‍ച്ച് 8ന് നടക്കുന്ന കേരള ലേബര്‍ മൂവ്‌മെന്റ് തൃശൂര്‍ അതിരൂപത വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി വിളംബര റാലി സംഘടിപ്പിച്ചു. തീര്‍ത്ഥകേന്ദ്രം ആര്‍ച്ച് പ്രീസ്റ്റ് ഡോക്ടര്‍ ഡേവിസ്സ് കണ്ണമ്പുഴ ഉദ്ഘാടനം ചെയ്തു. പാലയൂര്‍ വനിത യൂണിറ്റ് പ്രസിഡന്റ് എല്‍സ ജോസ് അധ്യക്ഷത വഹിച്ചു. ഫൊറോന പ്രസിഡന്റ് ടി.ജെ.ഷാജു, പുരുഷ യൂണിറ്റ് പ്രസിഡന്റ് ജെറി ജോസ് എന്നിവര്‍ സംസാരിച്ചു. ഫ്രാന്‍സി ടിറ്റോ, വിന്‍സി ഫ്രാന്‍സിസ്, ജിന്‍സി സിജു, ടിറ്റോ സൈമണ്‍, സി.ജെ. സാബു എന്നിവര്‍ വിളംബരറാലിക്ക് നേതൃത്വം നല്‍കി. പാവറട്ടി, പേരകം എന്നിവിടങ്ങളില്‍ വനിത യൂണിറ്റുകള്‍ റാലിക്ക് സ്വീകരണം നല്‍കി.

 

ADVERTISEMENT