ഉത്സവത്തിനെത്തിച്ച ആന അനുസരണക്കേട് കാട്ടി; അനിഷ്ട സംഭവങ്ങളില്ല

ചൂണ്ടലില്‍ ഉത്സവ ചടങ്ങിനിടെ ആന അനുസരണക്കേട് കാട്ടി. പാപ്പാന്‍മാരുടെ സമയോചിത ഇടപെടലിനെ തുടര്‍ന്ന് നിമിഷങ്ങള്‍ക്കകം ആനയെ തളയ്ക്കാന്‍ കഴിഞ്ഞതിനാല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവായി. തിങ്കളാഴ്ച്ച വൈകീട്ട് 5 മണിയോടെയാണ് സംഭവം. ചൂണ്ടല്‍ പുളിക്കല്‍ കുടുംബക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങിനെത്തിച്ച എഴുത്തുപുരക്കല്‍ ഗംഗാപ്രസാദ് എന്ന കൊമ്പനാണ് അനുസരണക്കേട് കാട്ടി ജനങ്ങളെ പരിഭ്രാന്താരാക്കിയത്.

ADVERTISEMENT