കേരളോല്‍സവം, ആലിപ്പിരി സെന്റര്‍ സംഘര്‍ഷം; രണ്ടുപേരെ പോലിസ് പിടികൂടി

കേരളോല്‍സവത്തില്‍ കലാമത്സരങ്ങളുമായി ബന്ധപ്പെട്ട് ക്ലബ്ബുകള്‍ തമ്മില്‍ ചാവക്കാട് ആലിപ്പിരി സെന്ററിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലിസ് പിടികൂടി. തിരുവത്ര ചീനിച്ചുവട് ചക്കര വീട്ടില്‍ മുഹമ്മദ് ഫയാസ് (23), ഇയാളുടെ സഹോദരന്‍ മുഹമ്മദ് തസല്‍ (21) എന്നിവരെയാണ് ഗുരുവായൂര്‍ എ.സി.പി.- ടി.എസ്. സിനോജിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 11നാണ് കേസിന് ആസ്പദമായ സംഭവം. കേരളോല്‍സവത്തില്‍ പരാജയപ്പെട്ടതുമായി ബന്ധപ്പെട്ട് രണ്ട് ക്ലബ്ബുകള്‍ തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു .ഇതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണ് പോലീസ് കേസെടുത്തത്. ഒളിവിലായിരുന്ന പ്രതികളെ എറണാകുളത്തെ ലോഡ്ജില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ചാവക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡു ചെയ്തു.

ADVERTISEMENT