കവുക്കോട് ശ്രീ കുളത്താണി വിഷ്ണു ശാസ്ത ക്ഷേത്രത്തിലെ പൂരമഹോല്‍സവം ആഘോഷിച്ചു

ചാലിശേരി കവുക്കോട് ശ്രീ കുളത്താണി വിഷ്ണു ശാസ്ത ക്ഷേത്രത്തിലെ പൂരമഹോല്‍സവം ആഘോഷിച്ചു. വിശേഷാല്‍ പൂജകള്‍ക്ക് മേല്‍ശാന്തി മംഗലത്ത് നാരായണന്‍ നമ്പൂതിരി കാര്‍മ്മികത്വം വഹിച്ചു.ഉച്ചക്ക് 3 ന് ദേവസ്വം പൂരം എഴുന്നെള്ളിച്ചു.ഗജവീരന്‍ പാലോട്ട് കര്‍ണ്ണന്‍ ഭഗവാന്റെ തിടമ്പേറ്റി. കൊരട്ടിക്കര ബാബു, പൊറ്റേടത്ത് മണി പഞ്ചവാദ്യത്തിലും മുലയംപറമ്പ് വാദ്യകലാ സംഘത്തിന്റെ നേതൃത്വത്തില്‍ പാണ്ടിമേളവും അരങ്ങേറി. തുടര്‍ന്ന് പന്ത്രണ്ടിലധികം ദേശ പൂരങ്ങള്‍ ക്ഷേത്രത്തിലെത്തി രാത്രിയില്‍ ദീപരാധന, ചുറ്റുവിളക്ക് ,കൊമ്പ് പറ്റ് ,കുഴല്‍പറ്റ് എന്നിവയും ആലിക്കര ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ തായമ്പകയും നടന്നു. തുടര്‍ന്ന് ഫേന്‍സി വെടിക്കെട്ടും , ഗാനമേളയും ഉണ്ടായി. ബുധനാഴ്ച പുലര്‍ച്ച മൂന്നിന് ദേവസ്വം പൂരം എഴുന്നെള്ളിച്ചു. താലവരവും നടന്നതോടെ പൂരത്തിന് സമാപനമായി. ആഘോഷങ്ങള്‍ക്ക് കുളത്താണി ദേവസ്വം പ്രസിഡന്റ് കെ ശങ്കരന്‍നായര്‍ , സെക്രട്ടറി കെ രവീന്ദ്രന്‍ , ട്രഷറര്‍ ഗോവിന്ദന്‍ നായര്‍ എന്നിവരടങ്ങുന്ന ദേവസ്വം കമ്മിറ്റി നേതൃത്വം നല്‍കി.

ADVERTISEMENT