ടി എസ് വേലായുധന്‍ 5-ാം ചരമ വാര്‍ഷികമാചരിച്ചു

എളവള്ളി ഗ്രാമപഞ്ചായത്ത് അംഗവും സിപിഐഎം ചിറ്റാട്ടുകര ലോക്കല്‍ കമ്മിറ്റി അംഗവുമായിരുന്ന ടി എസ് വേലായുധന്റെ 5-ാം ചരമവാര്‍ഷിക ദിനം ചിറ്റാട്ടുകര ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആചരിച്ചു. ബ്രാഞ്ചുകളില്‍ പതാക ഉയര്‍ത്തലും അനുസ്മരണ യോഗവും സംഘടിപ്പിച്ചു. ചിറ്റാട്ടുകര പോള്‍ മാസ്റ്റര്‍പടിയില്‍ നടന്ന ദിനാചരണം മണലൂര്‍ ഏരിയ സെക്രട്ടറി പി.എ രമേശന്‍ ഉദ്ഘാടനം ചെയ്തു. ലോക്കല്‍ സെക്രട്ടറി ബി.ആര്‍ സന്തോഷ് അദ്ധ്യക്ഷനായി. ഏരിയ കമ്മിറ്റി അംഗങ്ങളായ പി.ജി സുബിദാസ്, ആഷിക്ക് വലിയകത്ത്, ലോക്കല്‍ കമ്മറ്റി അംഗങ്ങളായ സി എഫ് രാജന്‍, കൃഷ്ണന്‍ തുപ്പത്ത്, ആര്‍.എ അബ്ദുള്‍ ഹക്കീം, എ.എസ് സതീഷ്, കെ.ബി ബിജു, എ സി രമേഷ്, പി.ആര്‍ ബിനേഷ്, തുടങ്ങി ജനപ്രതിനിധികളും പാര്‍ട്ടി പ്രവര്‍ത്തകരും ടി എസ് വേലായുധന്റെ കുടുംബാംഗങ്ങളും ചടങ്ങില്‍ സംബന്ധിച്ചു.

ADVERTISEMENT