ഒരുമനയൂര്‍ പഞ്ചായത്തില്‍ പൊതുകുളത്തില്‍ മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു

കേരള സര്‍ക്കാര്‍ ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന ജനകീയ മത്സ്യകൃഷി പദ്ധതി പ്രകാരം ഒരുമനയൂര്‍ പഞ്ചായത്തില്‍ പൊതുകുളത്തില്‍ മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു.. ആറാം വാര്‍ഡ് എരിഞ്ഞാംകുളത്തിലാണ് ഗ്രാസ് കാര്‍പ്പ് ഇനത്തിലെ 600 മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചത്. ഒരുമനയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വിജിത സന്തോഷ് ഉത്ഘാടനം ചെയ്തു. ചടങ്ങില്‍ മെമ്പര്‍മാരായ സിന്ധു അശോകന്‍, ചാക്കോ, ഫിഷറീസ് പ്രേമോട്ടര്‍ സി കെ ഗീത എന്നിവര്‍ പങ്കെടുത്തു.

ADVERTISEMENT