ഗുരുവായൂര്‍ ആനയോട്ടം; മുന്‍നിരയില്‍ ഓടാനുള്ള ആനകളെ തിരഞ്ഞെടുത്തു. ബാലു, ചെന്താമരാക്ഷന്‍, ദേവി എന്നീ ആനകളാണ് മുന്‍നിരയില്‍ ഓടുക. ദേവദാസ്, നന്ദന്‍ എന്നീ ആനകള്‍ കരുതലായി ഉണ്ടാകും. ഗുരുവായൂര്‍ ദേവസ്വത്തിന് കീഴിലെ 10 ആനകളാണ് ഈ വര്‍ഷത്തെ ആനയോട്ടത്തില്‍ പങ്കെടുക്കുന്നത്. നാളെ (10.03.25) ഉച്ചതിരിഞ്ഞ് മൂന്നു മണിക്കാണ് ആനയോട്ടം നടക്കുക. മഞ്ജുളാല്‍ പരിസരത്തു നിന്നും തുടങ്ങി ക്ഷേത്രനടയില്‍ ആദ്യം ഓടിയെത്തുന്ന ആനയെ വിജയിയായി പ്രഖ്യാപിക്കും. ആനയോട്ടത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി ദേവസ്വം അറിയിച്ചു.