ഗുരുവായൂര്‍ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് 10 ദിവസങ്ങളിലായി നടക്കുന്ന പുസ്തകോത്സവത്തിന് തുടക്കമായി. നഗരസഭ വായനശാല അങ്കണത്തില്‍ ആരംഭിച്ച പുസ്തകോത്സവം നോവലിസ്റ്റ് സി.രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമങ്ങളിലും പട്ടണങ്ങളിലും പുസ്തകോത്സവം സംഘടിപ്പിക്കുന്നത് വഴി സാംസ്‌കാരിക മൂല്യമുള്ള ഒരു ജനതയെ വാര്‍ത്തെടുക്കാന്‍ കഴിയുമെന്നും സി രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. നഗരസഭാ ചെയര്‍മാന്‍ എം കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു. ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ഡോക്ടര്‍ വി കെ വിജയന്‍, എം സി സുനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ദിവസവും വൈകിട്ട് വിവിധ വിഷയങ്ങളില്‍ പ്രഗല്‍ഭരുടെ പ്രഭാഷണം നടത്തും. 20 ന് നടക്കുന്ന സമാപന സമ്മേളനം കേരള പ്രവാസി ക്ഷേമ ബോര്‍ഡ് ചെയര്‍മാന്‍ കെ.വി.അബ്ദുള്‍ ഖാദര്‍ ഉദ്ഘാടനം ചെയ്യും.