പഞ്ചവടി കടല്‍ തീരശുചീകരണ ബോധവല്‍ക്കരണ ക്യാമ്പയിന്‍ നടത്തി

എന്‍വിയോണ്‍മെന്റ് എഡ്യൂക്കേഷന്‍ പ്രോഗ്രാാമിന്റെ ഭാഗമായി എടക്കഴിയൂര്‍ ആര്‍ പി എം. എം., യു പി സ്‌കൂളിലെ ഹരിത സേന വിദ്യാര്‍ത്ഥികള്‍ പഞ്ചവടി കടല്‍ തീരശുചീകരണ ബോധവല്‍ക്കരണ ക്യാമ്പയിന്‍ നടത്തി. സ്‌കൂള്‍ പ്രധാനാധ്യാപിക കെ.ടി. ഷബീന പരിപാടി ഉദ്ഘാടനം ചെയ്തു. കടല്‍ത്തീര സംരക്ഷണത്തിന്റെ ആവശ്യകതയെ കുറിച്ച് ഗ്രീന്‍ ഹാബിറ്റ് ടര്‍ടില്‍ കോണ്‌സെര്‍വഷന്‍ ഫീല്‍ഡ് ഡയറക്ടര്‍ സലിം ഐ ഫോക്കസ് ക്ലാസ് എടുത്തു. സ്‌കൂള്‍ ഹരിത സേന കോഡിനേറ്റര്‍ ഫഹമിത ടീച്ചര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. സ്‌നേഹ ടീച്ചര്‍, നജീബ് മാസ്റ്റര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

ADVERTISEMENT