ഗുരുവായൂര്‍ മമ്മിയൂര്‍ ജംഗ്ഷനു സമീപം കാറും ടോറസ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. ചങ്ങരംകുളം സ്വദേശികളും സഹോദരങ്ങളുമായ അജയ്, വിജയ്, വടക്കേക്കാട് സ്വദേശിയായ അജ്മല്‍, ഗുരുവായൂരിലെ അഭിശാന്ത് എന്നിവര്‍ക്കാണ് പരിക്കു പറ്റിയത്. ബുധനാഴ്ച പുലര്‍ച്ച 3.30നാണ് അപകടം ഉണ്ടായത്. അപകടത്തില്‍ പരിക്കേറ്റ അഭിശാന്തിനെ തൃശൂര്‍ അശ്വിനി ആശുപത്രിയിലും മറ്റു മൂന്നുപേരെ തൃശൂര്‍ ജൂബിലി മിഷന് ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു.