മതില്‍ക്കെട്ടുകള്‍ വര്‍ളി ചിത്രകലയാല്‍ മനോഹരമാക്കി വിദ്യാര്‍ത്ഥികള്‍

Students beautify the walls with Warli p ainting

കാക്കശ്ശേരി വിദ്യാവിഹാര്‍ സെന്‍ട്രല്‍ സ്‌കൂളിലെ മതില്‍ക്കെട്ടുകള്‍ വര്‍ളി ചിത്രകലയാല്‍ മനോഹരമാക്കി വിദ്യാര്‍ത്ഥികള്‍. രണ്ടാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള മുപ്പതോളം കുട്ടികള്‍, രണ്ടാഴ്ചയോളം ചിലവഴിച്ചാണ് മതില്‍ക്കെട്ടുകളില്‍ ചിത്രങ്ങള്‍ വരച്ചത്. മഹാരാഷ്ട്രയിലെ വര്‍ളി ഗോത്ര ജനവിഭാഗത്തിന്റെ പരമ്പരാഗത ചിത്രകലയായ വര്‍ളി ചിത്രകല സ്‌കൂളിലെ കലാധ്യാപിക ആതിരയുടെ മേല്‍നോട്ടത്തിലാണ് കുട്ടികള്‍ ചെയ്തത്. മണ്ണ് പുരണ്ട ചുവന്ന തറയിലോ മതിലിലോ വരയ്ക്കുന്ന ഈ ചിത്രങ്ങളില്‍ മനുഷ്യര്‍, മൃഗങ്ങള്‍, വൃക്ഷങ്ങള്‍ തുടങ്ങിയ പ്രകൃതി സംബന്ധമായ ഘടകങ്ങള്‍ ലളിതമായ ഭൗമിതിക ആകൃതികളായാണ് വരയ്ക്കുക. കുട്ടികളില്‍ പാരമ്പര്യ കലാബോധം ഉണര്‍ത്താന്‍ വേണ്ടിയാണ് വര്‍ളി ചിത്രകല തെരഞ്ഞെടുത്തതെന്ന് കലാധ്യാപിക അഭിപ്രായപ്പെട്ടു.

ADVERTISEMENT