വയോജനങ്ങള്‍ക്ക് തുണയേകാന്‍ പുതുതലമുറ എന്ന ലക്ഷ്യത്തോടെ ചാവക്കാട് നഗരസഭ ‘പഴമയും പുതുമയും’ തലമുറ സംഗമം നടത്തി. എന്‍ കെ അക്ബര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ നഗരസഭ വൈസ് ചെയര്‍മാന്‍ കെ കെ മുബാറക്ക്, സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ ഷാഹിന സലിം, ബുഷ്‌റ ലത്തീഫ്, പ്രസന്ന രണദിവേ എന്നിവര്‍ സംസാരിച്ചു. കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ ജീനാ രാജീവ് സ്വാഗതവും കുടുംബശ്രീ വൈസ് ചെയര്‍പേഴ്‌സണ്‍ സാജിത സലാം നന്ദിയും പറഞ്ഞു. കലാപരിപാടികളും ഉണ്ടായി.