ലഹരി ഉപയോഗം യുവതലമുറയെ ഒന്നിനും കൊള്ളത്തവരാക്കി മാറ്റും ; മുരളി പെരുനെല്ലി എം.എല്‍.എ

ലഹരി ഉപയോഗം യുവതലമുറയെ ഒന്നിനും കൊള്ളത്തവരാക്കി മാറ്റുമെന്ന് മുരളി പെരുനെല്ലി എം.എല്‍.എ. ചൂണ്ടല്‍ പഞ്ചായത്തിലെ പാറന്നൂരില്‍ നിര്‍മ്മിച്ച കഫ്തീരിയ – എം.സി.എഫ് എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു എം.എല്‍.എ. ഓരോ ദിവസവും നമ്മെ ഭയപ്പെടുത്തുന്ന വാര്‍ത്തകളാണ് ചുറ്റിലും നടന്നുകൊണ്ടിരിക്കുന്നത് ഇതിന് പിന്നിലെ പ്രധാന കാരണം ലഹരിയാണ്. ലോകത്തെ ഏറ്റവും ശക്തമായ മാഫിയ ലഹരിയുടേതാണ്. ഇന്ന് നമ്മുടെ കേരളത്തെയും ആ ലഹരി മാഫിയ പിടിമുറുക്കിരിക്കയാണ്. കുട്ടികളിലേക്ക് അടക്കം ലഹരി പരത്താനുള്ള വലിയ പരിശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ നമ്മുടെ കുട്ടികളെ ഒന്നിനും കൊള്ളാത്ത തലമുറയാക്കി മാറ്റാനുള്ള സാധ്യതയാണുള്ളത്. ലഹരി ഉപയോഗത്തിനെതിരെ ജാഗ്രത പാലിക്കേണ്ടത് മാതാപിതാക്കളാണ്. കുട്ടികള്‍ സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് വരുമ്പോള്‍ അവരുടെ ബാഗ് പരിശോധിക്കുന്നത് ഉള്‍പ്പെടെ പല പലകാര്യങ്ങളും മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടതുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

ADVERTISEMENT