കേച്ചേരി പറപ്പൂക്കാവ് പൂരമഹോത്സവത്തോടനുബന്ധിച്ച് കേച്ചേരി പീപ്പിള്‍സ് സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സൗജന്യ സംഭാര വിതരണം നടത്തി. പൂര ദിവസമായ തിങ്കളാഴ്ച തൃശൂര്‍ കുന്നംകുളം റോഡില്‍ മുസ്ലിം പള്ളിക്കു സമീപം പ്രത്യേകം സജ്ജമാക്കിയ പന്തലിലാണ് സംഭാരവിതരണം നടത്തിയത്. സംഭാരവിതരണത്തിന്റെ ഉദ്ഘാടനം സൊസൈറ്റി പ്രസിഡണ്ട് നസീര്‍ കേച്ചേരി നിര്‍വഹിച്ചു. സെക്രട്ടറി അബ്ദുള്‍ മാലിക് അധ്യക്ഷത വഹിച്ചു. ട്രഷറര്‍ സീത കുമാരന്‍, ജിന്റോ വിന്‍സെന്റ് പി, പദ്മജ ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പൂര ദിവസം അത്യാഹിത സേവനങ്ങള്‍ക്കായി പീപ്പിള്‍സ് സൊസൈറ്റിയുടെ സൗജന്യ ആംബുലന്‍സ് സേവനവും സജ്ജമാക്കിയിരുന്നു.