ചൂണ്ടല്‍ പഞ്ചായത്ത് ഭരണ സമിതിയുടെ അഴിമതി ഭരണത്തിനെതിരെ യു.ഡി.എഫ്. മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച രാപ്പകല്‍ സമരത്തിന് തുടക്കമായി. കേച്ചേരി സെന്റ്റില്‍ പ്രത്യേകം സജ്ജമാക്കിയ പന്തലില്‍ ‘ കെ.പി.സി.സി. സെക്രട്ടറി സി.സി.ശ്രീകുമാര്‍ സമരം ഉദ്ഘാടനം ചെയ്തു. യു ഡി എഫ്. മണ്ഡലം ചെയര്‍മാന്‍ ആര്‍.എം. ബഷീര്‍ അധ്യക്ഷനായി. ഡി.സി.സി. സെക്രട്ടറി വി.വേണുഗോപാല്‍, യു.ഡി.എഫ്. നേതാക്കളായ സി.ജെ. സ്റ്റാന്റലി, പി.മാധവന്‍, ബാലചന്ദ്രന്‍ പൂലോത്ത്, ആന്റോ പോള്‍, ധനേഷ് ചുള്ളിക്കാട്ടില്‍, യൂസഫ് മാസ്റ്റര്‍, പി.എം. സാദിഖ്, വി.എം. മുസ്തഫ, സി.ടി പോള്‍, നസീര്‍ കേച്ചേരി, കെ. എസ്. ബെന്നി തുടങ്ങിയവര്‍ സംസാരിച്ചു. വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ആരംഭിച്ച സമരം ശനിയാഴ്ച രാവിലെ 10 മണിക്ക് സമാപിക്കും. സമാപന സമ്മേളനം ഡി സി സി സെക്രട്ടറി കെ.ബി. ജയറാം ഉദ്ഘാടനം ചെയ്യും.