സായാഹ്ന ധര്‍ണ സംഘടിപ്പിച്ചു

കടപ്പുറം പഞ്ചായത്ത് അഴിമുഖം ഒമ്പതാംവാര്‍ഡിലെ രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കുക, വേലിയേറ്റം തടയുന്നതിനായി ബണ്ട് നിര്‍മ്മാണവും, മൂടപ്പെട്ട തോടുകള്‍ പൂര്‍വസ്ഥിതിയിലാക്കുക പുഴയുടെ തീരസംരക്ഷണം അടിയന്തിരമായി നടത്തുക, എം എല്‍ എ ഫണ്ട് ഉപയോഗിച്ച് നടത്തുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുരംങ്കം വെക്കുന്ന കടപ്പുറം ഗ്രാമ പഞ്ചായത്ത് ഭരണ സമിതിക്കെതിരെ സി പി ഐ എം അഴിമുഖം ബ്രാഞ്ച് സായാഹ്ന ധര്‍ണ സംഘടിപ്പിച്ചു. സി പി ഐ എം ചാവക്കാട് ഏരിയ സെക്രട്ടറി ടി ടി ശിവദാസന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ബ്രാഞ്ച് സെക്രട്ടറി പി.എസ് റഫീഖ് അധ്യക്ഷനായി. ഏരിയ കമ്മിറ്റി അംഗം കെ.വി അഷറഫ്, ലോക്കല്‍ സെക്രട്ടറി എന്‍. എം ലത്തീഫ്, പഞ്ചായത്ത് മെമ്പര്‍മാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT