കേരള സര്‍ക്കാര്‍ കോടതികളില്‍ ഏര്‍പ്പെടുത്തിയ ഫീസ് വര്‍ദ്ധന കുറയ്ക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം അഡ്വക്കേറ്റ് ക്ലര്‍ക്ക്‌സ് അസോസിയേഷന്‍ ചാവക്കാട് യൂണിറ്റിന്റെ നേതൃത്വത്തില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു. യൂണിറ്റ് പ്രസിഡണ്ട് ടി.ആര്‍. അജിത് കുമാര്‍ അധ്യക്ഷത വഹിച്ചു. ചാവക്കാട് ബാര്‍ അസോസിയേഷന്‍ പ്രസിഡണ്ട് അഡ്വക്കേറ്റ് ജോബി ഡേവിഡ് ഉദ്ഘാടനം ചെയ്തു.
അഡ്വക്കേറ്റ് ലോയേഴ്‌സ് കോണ്‍ഗ്രസ് പ്രസിഡണ്ട് അഡ്വക്കറ്റ് ജോജോ ജേക്കബ്, ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ലോയേഴ്‌സ് പ്രസിഡന്റ് അഡ്വക്കേറ്റ് സി.എസ്. സുബ്രഹ്‌മണ്യന്‍, ഭാരതീയ അഭിഭാഷക പരിഷത്ത് കണ്‍വീനര്‍ അഡ്വക്കേറ്റ് കെ.നാരായണന്‍ എന്നിവര്‍ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി വിനോദ് കുമാര്‍ അകമ്പടി സ്വാഗതവും യൂണിറ്റ് ട്രഷറര്‍ മനീഷ് എം.എസ്.നന്ദിയും പറഞ്ഞു. സ്റ്റേറ്റ് കൗണ്‍സില്‍ അംഗം പി.വി ജിഷ്, ജില്ലാ ജോയിന്‍ സെക്രട്ടറി ജലജ മണി, ജില്ലാ കൗണ്‍സില്‍ അംഗങ്ങള്‍ തുടങ്ങിവര്‍ പങ്കെടുത്തു. ക്ലര്‍ക്കുമാര്‍ പ്രതിഷേധ ദിന ബാഡ്ജ് ധരിച്ചാണ് ഓഫീസിലും കോടതികളിലും ഹാജരായത്.