നിരോധിത ലഹരിക്കെതിരെ കോളേജില്‍ എക്‌സൈസ് വകുപ്പിന്റെ സഹകരണത്തോടെ ബോധവത്കരണം സംഘടിപ്പിച്ചു. കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന ക്യാമ്പയിനില്‍ എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ കെ.ലത്തീഫ് ക്ലാസ്സ് നയിക്കുകയും വിദ്യാര്‍ത്ഥികളുമായി സംവദിക്കുകയും ചെയ്തു. സാമൂഹ്യാന്തരീക്ഷത്തിലും, കുടുംബാന്തരീക്ഷത്തിലും ലഹരി ഉപയോഗം മൂലം ഉണ്ടാകുന്ന ഭവിഷ്യത്തുകളും, ആരോഗ്യപ്രശ്‌നങ്ങളും ലത്തീഫ് വിദ്യാര്‍ത്ഥികളോട് വിശദീകരിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ കെ.ആര്‍.അരുണ്‍ അധ്യക്ഷനായി. വൈസ് പ്രന്‍സിപ്പല്‍പി.എന്‍. ജയേഷ്, പി.ടി.എ. വൈസ് പ്രസിഡണ്ട് എം.പീതാംബരന്‍ എന്നിവര്‍ സംസാരിച്ചു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ എം.എസ് ഡബ്ല്യു വിദ്യാര്‍ത്ഥിനികളായ അന്ന മരിയ, ഷാലറ്റ് ജെയ്‌സന്‍ എന്നിവരും ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി.