മലയാളത്തിന്റെ കഥാകാരന്‍ എം ടി വാസുദേവന്‍ നായരെയും ഭാവഗായകന്‍ പി ജയചന്ദ്രനെയും അനുസ്മരിച്ചു

ആളൂര്‍ യുവജനസമാജം വായനശാലയുടെ നേതൃത്വത്തില്‍ മലയാളത്തിന്റെ കഥാകാരന്‍ എം ടി വാസുദേവന്‍ നായരെയും, ഭാവഗായകന്‍
പി ജയചന്ദ്രനെയും അനുസ്മരിച്ചു. വായനശാല ഹാളില്‍ നടന്ന അനുസ്മരണ ചടങ്ങില്‍ പ്രസിദ്ധ സംഗീതജ്ഞനും നാദോപാസന ഓര്‍ക്കസ്ട്രാ ഡയറക്ടറുമായ മോഹനന്‍ വെങ്കടകൃഷ്ണന്‍, പി ജയചന്ദ്രനെയും, വടക്കുമ്പാട് നാരായണന്‍, പുഷ്പാകരന്‍ കണ്ടാണശ്ശേരി എന്നിവര്‍ എം ടി അനുസ്മരണവും നടത്തി. വായനശാല സെക്രട്ടറി ഗംഗാധരന്‍ മാസ്റ്റര്‍, വൈസ് പ്രസിഡണ്ട് അഷറഫ് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് പി. ജയചന്ദ്രന്റെ ഗാനങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ഗാനാഞ്ജലിയും നടന്നു.

ADVERTISEMENT