ചിറ്റണ്ട – തലശ്ശേരി പാതയില്‍ വരവൂര്‍ വേട്ടാണി കയറ്റത്തില്‍ കാര്‍ കാട്ടുപന്നിക്കൂട്ടത്തെ ഇടിച്ച് അപകടം. യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വ്യാഴാഴ്ച രാവിലെ 7.30 നാണ് അപകടമുണ്ടായത്. എറണാകുളത്ത്
നിന്ന് പെരിന്തല്‍മണ്ണയിലേക്ക് പോകുകയായിരുന്ന യാത്രക്കാര്‍ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില്‍ പെട്ടത്. കാട്ടുപന്നിക്കൂട്ടം റോഡിനു കുറുകെ ഓടുന്നതിനിടെ കാര്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ കാറിന്റെ മുന്‍വശം തകര്‍ന്നു.