സ്‌നേഹസംഗമം സംഘടിപ്പിച്ചു

കേച്ചേരി സ്‌നേഹഭവന്‍ ചാരിറ്റബിള്‍ ട്രസ്റ്റ്തുവ്വാന്നൂര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ സ്‌നേഹസംഗമം സംഘടിപ്പിച്ചു. കറപ്പം വീട്ടില്‍ ബഷീറിന്റെ വസതിയില്‍ നടന്ന സ്‌നേഹസംഗമം, ചൂണ്ടല്‍ ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് സഫീയ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. റിട്ടയേര്‍ഡ് സപ്ലൈ ഓഫീസര്‍ കെ.വി. മുഹമ്മദ് അധ്യക്ഷനായി.
സെക്രട്ടറി ജിസ്സന്‍ മാസ്റ്റര്‍, ഭാഗീരഥി ടീച്ചര്‍,കൊച്ചുമേരി, വനിതാ ഫോറം വഉണ്ടിയര്‍ നസീമ എന്നിവര്‍ സംസാരിച്ചു. വയോജനങ്ങളും, സന്നദ്ധ പ്രവര്‍ത്തകരും, യുവജനങ്ങളും, വിദ്യാര്‍ത്ഥികളുമായി നൂറോളം പേര്‍ സ്‌നേഹ സംഗമത്തില്‍ പങ്കെടുത്തു. വിവിധ കലാപരിപാടികളുടെ അവതരണവും സ്‌നേഹവിരുന്നും ഉണ്ടായിരുന്നു.

 

ADVERTISEMENT