പ്രതിഷേധ പ്രകടനം നടത്തി

പാചകവാതക വിലവര്‍ധനവിനെതിരെയും കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെയും ജനാധിപത്യ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ചാവക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. ചാവക്കാട് ഹോച്ച് മീന്‍ മന്ദിരത്തില്‍ നിന്നാരംഭിച്ച പ്രകടനം നഗരം ചുറ്റി ബസ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ചു. തുടര്‍ന്ന് നടന്ന യോഗം മഹിള അസോസിയേഷന്‍ ജില്ല എക്‌സിക്യൂട്ടീവ് അംഗം ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ഏരിയ വൈസ് പ്രസിഡന്റ് സുലൈഖ കാദര്‍ അധ്യക്ഷത വഹിച്ചു. ജില്ല കമ്മിറ്റി അംഗം പ്രീജാ ദേവദാസ്, ഏരിയ സെക്രട്ടറി ഷൈനി ഷാജി, ജോയിന്റ് സെക്രട്ടറി ബിബിത എന്നിവര്‍ സംസാരിച്ചു.

 

ADVERTISEMENT