വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു. പാവറട്ടി ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിന് സമീപം താമസിക്കുന്ന നീലങ്കാവില്‍ മുട്ടിക്കല്‍ ആന്റണിയുടെ മകന്‍ ബെന്നിയാണ് മരിച്ചത്. മലയാറ്റൂര്‍ തീര്‍ത്ഥയാത്ര കഴിഞ്ഞ് തിരിച്ചുവരുന്നതിനിടെ തിങ്കളാഴ്ച രാവിലെ ഉണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ആലുവ രാജഗിരി ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. വ്യാഴം ഉച്ചയോടെ മരിച്ചു.

ADVERTISEMENT