ജബല്‍പൂരില്‍ വൈദികരെ ആക്രമിച്ചതിനെതിരെ കൂനംമൂച്ചി സെന്റ് ഫ്രാന്‍സിസ് സേവ്യേഴേസ് ഇടവക ദേവാലയത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു. ഇടവകയിലെ , കേരള ലേബര്‍ മൂവ്‌മെന്റ് സംഘടന യൂണിറ്റിന്റെ ആഭിമുഖ്യത്തിലാണ് പ്രതിഷേധം നടന്നത്.ഇടവക വികാരി ഫാ. ജെയ്‌സന്‍ മാറോക്കി പ്രതിഷേധം ഉദ്ഘാടനം ചെയ്തു. കെ.എല്‍.എം. യൂണിറ്റ് പ്രസിഡണ്ട് പി.വി.ഷാജന്‍ അധ്യക്ഷനായി. ദേവാലയത്തിനുമുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധത്തിന്,സെക്രട്ടറി കെ.കെ. ജോഷി, ട്രഷറര്‍ പി.എല്‍. ലിയോ, കേന്ദ്ര സമിതി പ്രസിഡണ്ട് അല്‍ഫോണ്‍സ് മുട്ടത്ത്, സെക്രട്ടറി എ.ജെ. ജോണ്‍സണ്‍,ട്രസ്റ്റിമാരായ പി.വി. തോമസ്, ടി.എല്‍ ജോണ്‍സണ്‍, പി.കെ.ജാക്‌സണ്‍, എം.പി.സിജോ തുടങ്ങിയവര്‍ നേതൃത്വം നല്കി.