വാക ഗ്രാമലക്ഷ്മി റോഡ് റീടാറിങ് പൂര്‍ത്തീകരിച്ച് തുറന്നു കൊടുത്തു. എളവള്ളി ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡിലുള്‍പ്പെടുന്ന വാക ഗ്രാമലക്ഷ്മി റോഡ് റീടാറിംഗ് പൂര്‍ത്തീകരിച്ച് തുറന്നു കൊടുത്തു.റോഡിന്റെ ഉദ്ഘാടനം എളവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിയോ ഫോക്‌സ് നിര്‍വഹിച്ചു. വൈസ് പ്രസിഡണ്ട് ബിന്ദു പ്രദീപ് അധ്യക്ഷയായി.പഞ്ചായത്തംഗം ഷാലി ചന്ദ്രശേഖരന്‍,എളവള്ളി സഹകരണ ബാങ്ക് പ്രസിഡണ്ട് കെ.പി.രാജു,ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡണ്ട് ടി.ഡി.സുനില്‍,മുന്‍ ഗ്രാമപഞ്ചായത്ത് അംഗം സി.ടി. ഫ്രാന്‍സിസ്,കെ.എം.പരമേശ്വരന്‍,പി.കെ.സുലൈമാന്‍ എന്നിവര്‍ സംസാരിച്ചു..
550 മീറ്റര്‍ നീളമുള്ള റോഡിന് 2024-25 വര്‍ഷത്തെ ജനകീയ ആസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആറ് ലക്ഷം രൂപയാണ് വകയിരുത്തിയിരുന്നത്.പലതവണ റീടാറിംഗിനായി പദ്ധതി സമര്‍പ്പിച്ചിരുന്നുവെങ്കിലും കരാറുകാര്‍ ബഹിഷ്‌കരിച്ചതിനാല്‍ റോഡ് റീ ടാറിഗ് നടന്നിരുന്നില്ല.