പാചക വാതക വിലവര്‍ധന; അടുപ്പുകൂട്ടി സമരം നടത്തി

കേരള സ്റ്റേറ്റ് കര്‍ഷക തൊഴിലാളി യൂണിയന്‍ ബ്രഹ്‌മകുളം വില്ലേജ് കമ്മറ്റിയുടെ നേതൃത്വത്തിലുള്ള വനിതാ സബ് കമ്മറ്റി പാചക വാതകത്തിന്റെ വില വര്‍ധനയില്‍ പ്രതിഷേധിച്ച് അടുപ്പു കൂട്ടി സമരം സംഘടിപ്പിച്ചു. ചിറ്റാട്ടുകര പോള്‍ മാസ്റ്റര്‍ പടിയില്‍ നടന്ന സമരം അങ്കണവാടി വര്‍ക്കേഴ്‌സ് & ഹെല്‍പ്പേഴ്‌സ് യൂണിയന്‍ (സിഐടിയു) എളവള്ളി പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി ശ്രീബിത ഷാജി ഉദ്ഘാടനം ചെയ്തു. സുനിത വിജയന്‍ അദ്ധ്യക്ഷയായി. സിപിഎം ചിറ്റാട്ടുകര ലോക്കല്‍ സെക്രട്ടറി ബി.ആര്‍.സന്തോഷ്, സതികൃഷ്ണന്‍, എ എസ് സതീഷ്, സി എഫ് രാജന്‍, ഷൈനി സതീഷ് എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT