25.7 C
Kunnamkulam
Sunday, August 2, 2026
Home CCTV Desk എന്റെ തങ്കമേ.. ചരിത്രത്തിലെ ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണവില

എന്റെ തങ്കമേ.. ചരിത്രത്തിലെ ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണവില

സർവകാല റെക്കോർഡിൽ സംസ്ഥാനത്തെ സ്വർണവില.  ചരിത്രത്തിൽ ആദ്യമായി സ്വർണവില 70000 കടന്നു. പവന് 200 വർധിച്ച് 70,160 രൂപയിലെത്തി. സ്വർണത്തിന്റെ എക്കാലത്തെയും ഉയര്‍ന്ന വിലയാണ് ഇത്. തുടർച്ചയായ മൂന്നാം ദിനവും സ്വർണവില ഉയർന്ന കാഴ്ച്ചയാണ് വിപണിയിൽ കാണാൻ സാധിക്കുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 25 രൂപ വർധിച്ച് 8770 രൂപയിലെത്തി. 4 ദിവസത്തിനിടെ മാത്രം സ്വർണവില പവന് 4360 രൂപയാണ് ഉയർന്നത്. രാജ്യാന്തര വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് ഇതാദ്യമായി 3,235 ഡോളറിലെത്തി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 7,176 രൂപയാണ്. വെള്ളി വില ഗ്രാമിന് 110 രൂപയാണ്.

ADVERTISEMENT
error: Content is protected !!