ചാവക്കാട് അങ്ങാടിത്താഴം മഹല്ല് ജുമാഅത്ത് പള്ളി കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ സെമിനാര്‍ നടത്തി. മുര്‍ശിദുല്‍ അനാം മദ്രസ്സ ഹാളില്‍ നടന്ന സെമിനാര്‍ ഗുരുവായൂര്‍ അസിസ്റ്റന്റ് കമ്മിഷണര്‍ ടി.എസ് സിനോജ് ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ് അബ്ദുല്‍റഹ്‌മാന്‍ കാളിയത്തിന്റെ അധ്യക്ഷതയില്‍ മഹല്ല് ജനറല്‍ സെക്രട്ടറി നൗഷാദ് അഹമ്മു മുഖ്യപ്രഭാഷണം നടത്തി. തൃശൂര്‍ എക്സൈസ് അസിസ്റ്റന്റ് കമ്മിഷണര്‍ പി.കെ.സതീഷ് ബോധവത്കരണ ക്ലാസ്സ് നയിച്ചു. മഹല്ല് ഖത്തീബ് ഹാജി കെ.എം.ഉമര്‍ ഫൈസി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. എന്‍.കെ.ഷംസുദ്ധീന്‍, നാസര്‍ കൊളാടി, എന്‍.കെ.ഹബീബ്, ഷിഹാബ്, സാലി കാളിയത്ത് തുടങ്ങിയവര്‍ സംസാരിച്ചു. അനീഷ് പാലയൂര്‍ സ്വാഗതവും നൗഷാദ് നെടുംപറമ്പില്‍ നന്ദിയും പറഞ്ഞു.