സിപിഐ ചാവക്കാട് ലോക്കല്‍ സമ്മേളനത്തിന്റെ പൊതുയോഗം നടന്നു. മുന്‍ കൃഷി വകുപ്പ് മന്ത്രിയും സിപിഐ സംസ്ഥാന കമ്മിറ്റി അംഗവുമായ വി എസ് സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. എം എസ് സുബിന് അധ്യക്ഷത വഹിച്ചു. ഗുരുവായൂര്‍ മണ്ഡലം സെക്രട്ടറി അഡ്വ പി മുഹമ്മദ് ബഷീര്‍, ജില്ലാ കമ്മറ്റി അംഗം സി.വി ശ്രീനിവാസന്, മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി പി.കെ രാജേശ്വരന്, മണ്ഡലം സെക്രട്ടറിയേറ്റ് അംഗങ്ങളായ ഐ കെ ഹൈദരാലി, ഗീതാ രാജന്, പി.റ്റി പ്രവീണ്‍ പ്രസാദ് മണ്ഡലം കമ്മറ്റി അംഗം എ എം സതീന്ദ്രന് തുടങ്ങിയവര്‍ സംസാരിച്ചു.